
ഇറുമ്പയം: ഇറുമ്പയം ടാഗോർ ലൈബ്രറിയുടെ 38ാമത് വാർഷികാഘോഷം ഇന്ന് വൈകുന്നേരം 5ന് ലൈബ്രറി അങ്കണത്തിൽ നടക്കും. ലൈബ്രറി വാർഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തിന്റെയും പുതിയ ലൈബ്രറി കെട്ടിടത്തിന്റെയും ഉദ്ഘാടനം സി.കെ ആശ എം.എൽ.എ നിർവഹിക്കും. ഡോ.ജോർജ് ഇറുമ്പയത്തിന്റെ സത്യത്തിന്റേയും ദുഃഖത്തിന്റേയും വഴികൾ എന്ന ആത്മകഥയുടെ പ്രകാശനം ഡോ.കുര്യാസ് കുമ്പളക്കുഴിയും മാത്യു കെ.മാത്യുവിന്റെ അച്ഛൻ ഒരു ഭീകര ജീവിയാണ് എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം പ്രൊഫ.ടി.ജെ ജോസഫും നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ചന്ദ്രബാബു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഗാനമേള.