
പാലാ : പാറക്കുളം പുത്തൻപള്ളിക്കുന്നിൽ ഡോ. പി.എസ്.ജോസഫ് (85) നിര്യാതനായി. ഇന്ത്യൻ കരസേനയിൽ ഡോക്ടറായി 1965 ലെ യുദ്ധകാലത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്. പുളിങ്കുന്ന്, മുണ്ടക്കയം, പാലാ, കുറവിലങ്ങാട് ,വൈക്കം ,ആശുപത്രികളിലും തൃശൂർ ഡി.എം.ഒ.ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : ഓമന ജോസഫ് മാറാട്ടുകുളം ചങ്ങനാശ്ശേരി. മക്കൾ : പ്രമോദ് ജോസഫ് (ഐ.സി.ഐ.സി.ഐ ബാങ്ക് ഗുജറാത്ത്), രൂപ ബോബി മാവേലിക്കുന്നേൽ മുണ്ടൂർ പാലക്കാട്, പ്രശാന്ത് ജോസഫ് (ഇംഗ്ലണ്ട്). മരുമക്കൾ : അമ്മു പ്രമോദ് ആയില്യത്ത്, ഡോ. ബോബി മാണി മാവേലിക്കുന്നേൽ, ദീപ ലൂക്കോസ് പട്ടരുമഠം.