
കോട്ടയം : നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ടി.സി.എം.സി. രജിസ്‌ട്രേഷൻ ഉള്ളവർക്കും 50 വയസിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫോട്ടോയും ഫോൺ നമ്പറും അടങ്ങുന്ന ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 22 നകം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജനുവരി 25 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം നഗരഭയിൽ വച്ചാണ് അഭിമുഖം നടക്കുക. വിശദവിവരത്തിന് ഫോൺ : 0481 2362299.