youth

കോട്ടയം : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെയും കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. രജനീഷ് തോമസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. അഡ്വ. അംബരീഷ് ജി. വാസു സെമിനാർ നയിച്ചു.