
കോട്ടയം : ഇന്ത്യൻ കൃഷി സമ്പ്രദായത്തിലെ പുതിയ സാദ്ധ്യതകളെക്കുറിച്ചുള്ള രാജ്യാന്തര സെമിനാർ 19 ന് എം.ജി സർവകലാശാലയിൽ നടക്കും. വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും. ഫിലിപ്പൈൻസിലെ രാജ്യാന്തര നെല്ലു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോ. സ്വാതി നായക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ ഒഫ് ബയോ സയൻസസ്, സ്‌കൂൾ ഒഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, നാഷൺ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി എന്നിവ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. ഫോൺ : 9400730358, 8281881497.