inter

കോട്ടയം : എം.ജി സർവകലാശാലയിലെ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അൾട്രാസൗണ്ട് സ്റ്റഡീസിൽ റിസർച്ച്, സയന്റിഫിക് ഓഫീസർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനത്തിനുള്ള വാക്ക്ഇൻ ഇന്റർവ്യു 19 ന് ഉച്ചയ്ക്ക് 12 ന് സർവകലാശാല ആസ്ഥാനത്ത് നടക്കും. റിസർച്ച്, സയന്റിഫിക് ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലെ ഒരൊഴിവിലാണ് നിയമനം. 50 വയസ് കവിയരുത്.

ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ എൽ.സി/എ.ഐ വിഭാഗത്തിലെ ഒരൊഴിവിലേക്കാണ് നിയമനം. പ്രായപരിധി : 35.

രണ്ടു തസ്തികകളിലേയ്ക്കും ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, അധികയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എഡി.എ 7 സെക്ഷനിൽ എത്തണം.