താഴത്തങ്ങാടി: താഴത്തങ്ങാടി ഗുരുദേവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 10ാമത് ഉത്സവം 16 മുതൽ 18 വരെ നടക്കും. 16ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, 8ന് സ്വർണ്ണക്കാവടി പ്രദക്ഷിണം, 12ന് വിശേഷാൽ ഉച്ചപൂജ, 1ന് പ്രസാദമൂട്ട്, 7.30ന് നാടൻപ്പാട്ട്, വൈകിട്ട് 8ന് അന്നദാനം. 17ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 8ന് കാവടി ഘോഷയാത്ര, 11ന് കാവടി അഭിഷേകം, 12ന് ഉച്ചപൂജ, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 6.40ന് പൂമൂടൽ, 7ന് തിരുവാതിര, 7.30ന് സ്വീകരണം, 8ന് ഡാൻസ്, ഭജന. 18ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 8ന് പന്തീരടിപൂജ, സ്വർണ്ണക്കാവടി പ്രദക്ഷിണം, 12ന് വിശേഷാൽ ഉച്ചപൂജ, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 7.30ന് ഗാനമേള, 8ന് അത്താഴപൂജ, 9ന് അന്നദാനം.