
ചങ്ങനാശേരി: ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ സീനിയർ സെക്കൻഡറി സ്കൂളിന്റെ 35ാമത് വാർഷികാഘോഷങ്ങൾ (സ്വരലയ 2024) നടന്നു. ചലച്ചിത്രതാരം സൈജു കുറുപ്പ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജർ ഫാ. തോമസ് കല്ലുകളം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, പ്രിൻസിപ്പൽ ഫാ.സ്കറിയ എതിരേറ്റ്, പി.ടി.എ പ്രസിഡന്റ് മനോജ് മാത്യു പാലാത്ര എന്നിവർ പങ്കെടുത്തു. വിവിധ സംസ്ഥാനതല മത്സരങ്ങളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഫാ. ടോമി ഇലവുങ്കൽ സി.എം.ഐ, ഫാ. അഖിൽ കരിക്കാത്തറ, ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ഫാ. ജോമോൻ അഗസ്റ്റിൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.