
ഏറ്റുമാനൂർ: മോഷണ കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കട്ടപ്പന ഇരട്ടയാർ വള്ളിച്ചിറ വീട്ടിൽ ജോസിനെ (ജോസഫ്-62) ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ജംഗ്ഷനിലുള്ള സുരേന്ദ്രപ്രസ്ഥം അപ്പാർട്ട്‌മെന്റ് എന്ന കെട്ടിടത്തിന്റെ ഓഫീസ് മുറിയിലെ മേശയ്ക്കുള്ളിൽ നിന്നും 5000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടി. ഇയാൾക്ക് ഇടുക്കി, കഞ്ഞിക്കുഴി, കട്ടപ്പന, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. എസ്.ഐ സാഗർ, എ.എസ്.ഐമാരായ സജി,രാധാകൃഷ്ണൻ, വിൽസൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.