പാലാ: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾക്ക് ഈ കാലഘട്ടത്തിലും ഏറെ പ്രസക്തിയുണ്ടെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. കൃഷി, ശുചിത്വം, സംഘടന തുടങ്ങിയ ഏത് കാര്യങ്ങളിലായാലും ഗുരുദേവന്റെ ദീർഘവീക്ഷണം നാടിന്റെ നന്മയ്ക്ക് മാത്രമായിരുന്നു. ശിവഗിരി പദയാത്ര ഒരാത്മീയ പദയാത്രയെന്നതിനപ്പുറം സമൂഹത്തിനാകെ മാതൃകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.

എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഒൻപതാമത് തീർത്ഥാടന പദയാത്രയിൽ പങ്കെടുത്തവർക്ക് മീനച്ചിൽ യൂണിയനിൽ നടത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീനച്ചിൽ യൂണിയന്റെ ഒൻപതാമത് പദയാത്രയിൽ പങ്കെടുത്ത 89 വയസുള്ള ദേവകിയമ്മയെയും 15 മാസം മാത്രം പ്രായമുള്ള നാണുക്കുട്ടനെയും എം.പി പൊന്നാട അണിയിച്ചാദരിക്കുകയും മെമന്റോ നൽകുകയും ചെയ്തു. പദയാത്രാ ക്യാപ്റ്റൻ മീനച്ചിൽ യൂണിയൻ അഡ്മിനിസിട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജനേയും സമ്മേളനത്തിൽ പ്രത്യേകം ആദരിച്ചു.

യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എംആർ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ സജീവ് വയലാ, ജോയിൻ കൺവീനർ കെ.ആർ.ഷാജി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാമപുരം സി.റ്റി.രാജൻ, അനീഷ് പുല്ലുവേലി ,സി.പി സുധീഷ് ചെമ്പൻകുളം, സാബു പിഴക്, സജി കുന്നപ്പള്ളി, പോഷക സംഘടനാ ഭാരവാഹികളായ മിനർവ മോഹൻ, സംഗീത അരുൺ, രാജി ജിജിരാജ്, അരുൺ കുളമ്പിള്ളി, ഗോപകുമാർ പിറയാർ, രാജേഷ് ശാന്തി, രഞ്ജൻ ശാന്തി, പി.ജി പ്രദീപ് പ്ലാച്ചേരി, ശശി. കെ.പി, പി.ആർ. രാജീവ്, ബൈജു വടക്കേമുറി, ബിഡ്‌സൺ മല്ലികശ്ശേരി, ഗോപൻ ഗോപു തുടങ്ങിയവർ ആശംസകൾ നേർന്നു.


ഫോട്ടോ അടിക്കുറിപ്പ്

എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയനിൽ നടത്തിയ ശിവഗിരി തീർത്ഥാടകരെ ആദരിക്കുന്ന സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് ഇട്ടിക്കുന്നേൽ, സജീവ് വയല, എം.ആർ. ഉല്ലാസ്, കെ.ആർ. ഷാജി, സാബു പിഴക്, മിനർവ മോഹൻ, അനീഷ് പുല്ലുവേലി, സജി കുന്നപ്പള്ളി, രാമപുരം സി.റ്റി. രാജൻ, സംഗീത അരുൺ, ദേവകിയമ്മ, നാണുക്കുട്ടൻ തുടങ്ങിയവർ സമീപം.