
ചങ്ങനാശേരി: നഗരസഭയുടെയും ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് ഡ്രൈ ഡേ ആയി ആചരിക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ജോബി, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, ഹെൽത്ത് ചെയർപേഴ്സൺ എൽസമ്മ ജോബ് എന്നിവർ അറിയിച്ചു. മുനിസിപ്പൽ പ്രദേശത്ത് കഴിഞ്ഞ മൂന്നു മാസങ്ങളായി 120 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 6,8,10,19,22,24,29 എന്നീ വാർഡുകളിൽ ഓരോ കേസ് വീതവും 2,3,4,12,13,14,15,18,25,27,30,31,32,33,34 തുടങ്ങിയ 15 വാർഡുകളിലായി 113 കേസുകളുമാണുള്ളത്. നിലവിൽ 13 പേരാണ് ചികിത്സയിലുള്ളത്. ആശാപ്രവർത്തകരും നഗരസഭയും ജനറൽ ഹോസ്പിറ്റലും സജീവമായി ഇടപെട്ടിട്ടും ഒന്നും ചെയ്യുന്നില്ലെന്നുള്ള വിമർശനം തീർത്തും അർഥശൂനൃമാണെന്നു ബീനാ ജോബിയും മാത്യൂസ് ജോർജും അറിയിച്ചു.