
ചങ്ങനാശേരി: സർഗക്ഷേത്ര വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത 100 കാൻസർ രോഗികൾക്ക് സർഗക്ഷേത്ര ഓഡിറ്റോറിയത്തിൽ ചികിത്സാധനവും വിഗ്ഗും കിറ്റും വിതരണം ചെയ്തു. അറുപതോളംവരുന്ന സർഗക്ഷേത്ര വിമൻസ് ഫോറം അംഗങ്ങളുടെ സഹകരണത്തിലൂടെയാണ് ഇതിനാവശ്യമായ ധനസമാഹരണം നടത്തിയത്. ചികിത്സാസഹായ വിതരണം സോഷ്യൽ ആക്ടിവിസ്റ്റായ ദയാ ഭായി ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര വിമൺസ് ഫോറം പ്രസിഡന്റ് മിനി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നിഷ ജോസ് കെ.മാണി മുഖ്യാഥിതിയായി. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, വിമൺസ് ഫോറം സെക്രട്ടറി മഞ്ചു ബിജോയ്, പ്രോഗ്രാം കോർഡിനേറ്റർ എൽസമ്മ കോട്ടപ്പുറം, ബീന ജോസ്, റെനി സുനിൽ, ടെസ്സി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.