പാലാ: നഗരസഭയുടെ 2024-25 വർഷത്തെ പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വികസന സെമിനാർ നാളെ രാവിലെ 10ന് നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ചെയർപേഴ്‌സൺ ജോസിൻ ബിനോ അറിയിച്ചു. ജോസിൻ ബിനോ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് കരട് പദ്ധതിരേഖ അവതരിപ്പിക്കും. കൗൺസിലർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.