
കോട്ടയം : സാമ്പത്തിക പ്രതിസന്ധികളാൽ നട്ടം തിരിയുന്ന വെറ്ററിനറി സർവകലാശാലയിൽ 156 സൂപ്പർ ന്യൂമററി അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താനുള്ള നീക്കം തകർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്.
100 കോടിയിൽ താഴെയാണ് നിലവിൽ സർക്കാർ നൽകുന്ന ഗ്രാന്റ് ഉൾപ്പെടെയുള്ള വരുമാനം. ആകെ ചെലവ് 140 കോടിയും. പുതിയ തസ്തികകൾ കൂടിയാകുമ്പോൾ ചെലവ് 165 കോടി കടക്കും. ഇത് സർവകലാശാലയെ തകർക്കും. നിലവിലുള്ള ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളവും വിരമിച്ചർക്ക് പെൻഷനും കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നും പ്രസിഡന്റ് ഒ.ടി പ്രകാശ്, ജനറൽ സെക്രട്ടറി എൻ മഹേഷ് എന്നിവർ പറഞ്ഞു.