കോട്ടയം: കേരള ഗ്രാമിണ ബാങ്ക് എംപ്ലോയീസ് യൂണിയന്റേയും ഓഫിസേഴ്‌സ് യൂണിയന്റെയും വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൺവെൻഷൻ മാദ്ധ്യമ പ്രവർത്തക അപർണ്ണാ സെൻ ഉദ്ഘാടനം ചെയ്തു.
കെ.ജി.ബി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് രമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. വനിത സബ് കമ്മിറ്റി ജില്ലാ കൺവീനർ അനു മോഹൻ സ്വാഗതവും, കേന്ദ്ര കമ്മിറ്റിഅംഗം ലക്ഷ്മി.സി നന്ദിയും പറഞ്ഞു. ബി.ഇ.എഫ്.ഐ, അഖിലേന്ത്യാ വനിത സബ് കമ്മറ്റി കൺവീനർ കെ.കെ രജിതമോൾ, ബി.ഇ.എഫ്.ഐ, സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ കെ.എസ്. രമ, കെ.ജി.ബി. ഇ.യു ഒ.യു വനിത സബ് കമ്മിറ്റി കൺവീനർ ടി. സിന്ധു, ബെഫി ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ ആശമോൾ പി.ആർ, ബി.ടി.ഇ.എഫ് ജില്ലാ കൺവീനർ തുഷാര എം.നായർ, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ.ബിനു തുടങ്ങിയവർ സംസാരിച്ചു.