രാമപുരം: സിഗരറ്റ് നൽകാത്തതിന് യുവാവിനെ ആക്രമിച്ച രാമപുരം കോർക്കുഴിയിൽ വീട്ടിൽ റോബിച്ചൻ (56), ഇടിയനാൽ ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത് കുമാർ (23) എന്നിവരെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാമപുരം അമ്പലം ജംഗ്ഷനിലൂടെ നടന്നുവരികയായിരുന്ന ഉടുമ്പൻചോല സ്വദേശിയായ യുവാവിനോട് ഇവർ സിഗരറ്റ് ചോദിക്കുകയും നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.