മണർകാട്: എസ്.എൻ.ഡി.പി യോഗം മണർകാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 19 വരെ മേൽശാന്തി കോത്തല ആകാശ് ശാന്തിയുടെ കാർമികത്വത്തിൽ നടക്കും. രാവിലെ 11.30ന് പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.കെ.മോഹനൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടർ ബോർഡ് അംഗം അഡ്വ.കെ.ആർ.പ്രസാദ് സന്ദേശം നൽകും. മാലം ശാഖാ സെക്രട്ടറി ഷൈലജ സുധൻ, വനിതാസംഘം സെക്രട്ടറി സലിമോൾ ഗോപാലൻ, അശ്വതി ബിനു, ടി.വി. ഷാജി എന്നിവർ സംസാരിക്കും. 5.30ന് താലപ്പൊലി ഘോഷയാത്ര. 16ന് രാവിലെ ക്ഷേത്രച്ചടങ്ങുകൾ. വൈകിട്ട് ഏഴിന് മ്യൂസിക് ഫ്യൂഷൻ, 17ന് മാലം ശാഖയിൽ നിന്ന് ഇളനീർ തീർത്ഥാടനം. പ്രസിഡന്റ് സി.എൻ.ശശി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഇളനീർ അഭിഷേകം, തുടർന്ന് പ്രസാദമൂട്ട്. വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികൾ. 18ന് വൈകിട്ട് 7ന് ശ്രീനാരായണ ഭജൻസിന്റെ ഭജന, 19ന് വൈകിട്ട് 5ന് സോപാനസംഗീതം, പഞ്ചാരിമേളം, പൂമൂടൽ പറ വഴിപാട്.