pc

കോട്ടയം : തനിക്കെതിരെ യാതൊരു പ്രതിഷേധവും കാണിക്കാൻ പാടില്ല എന്നതാണ് തന്റെ 'നിയമം' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ ദിവസവും കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. ജനാധിപത്യ രീതി ഇഷ്ടപ്പെടുന്നില്ല. ഏകാധിപതിയെപ്പലെ തനിക്ക് ഭരിക്കണം. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർക്ക് ഏറ്റവും നല്ലത് 'മിണ്ടാതിരിക്കുക', എന്നതാണ് പിണറായിയുടെ ചട്ടം. കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ഒരു വനിതയുടെ വസ്ത്രം പൊലീസ് വലിച്ചുകീറി. അവർക്ക് എതിരായി എന്തെങ്കിലും നടപടി സ്വീകരിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.