കോട്ടയം: ലയൺസ് ഡിസ്ട്രിക്ട് 318 ബിയും ജില്ലാ ചെസ് അസോ. സംയുക്തമായി സംഘടിപ്പിച്ച ജില്ലാ ഇന്റർ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. കേരളാ ചെസ് അസോസിയേഷൻ പ്രസിഡന്റ് ആർ. രാജേഷ് നാട്ടകം അദ്ധ്യക്ഷത വഹിച്ചു. മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ ജോർജ് ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്ട് പി.ആർ.ഒ അഡ്വ. ആർ.മനോജ് പാലാ, കുര്യാക്കോസ് കുര്യൻ മാത്യു, ബെന്നി മൈലാടൂർ, സിബി പ്ലാത്തോട്ടം, ജോസ് തെങ്ങുംപള്ളി, സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ബിനോ ഐ.കോശി സമ്മാനങ്ങൾ വിതരണം ചെയ്തു.