പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 22ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് മഹോത്സവം ഭരണങ്ങാനം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗമാണ് നടത്തുന്നത്. ഇടമറ്റം കരയിലേക്കുള്ള ഊരുവലത്ത് 17നും പങ്കപ്പാട്ട് ക്ഷേത്രത്തിലെ കൂടിപൂജ 20നും നടക്കും. ഇന്ന് രാത്രി 8ന് തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യ,തിരുവാതിര.
16ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, സോപാനസംഗീതം,12ന് ഉത്സവബലിദർശനം, വൈകിട്ട് 4ന് ഭരണങ്ങാനം കരയിലേക്ക് ഊരുവലത്ത്, 8.30ന് ഭരണങ്ങാനം ടൗണിൽ സ്വീകരണം,1.30ന് വിളക്കിനെഴുന്നള്ളത്ത്.
17ന് രാവിലെ 8.30ന് ശ്രീബലി എഴുനള്ളത്ത്, 10.30ന് ഉത്സവബലി, നാരായണീയ പാരായണം,12ന് ഉത്സവബലി ദർശനം, വൈകിട്ട് 4ന് ഇടമറ്റം കരയിലേക്ക് ഊരുവലത്ത്, 6ന് ഇടമറ്റം ടൗണിൽ സ്വീകരണം, 7.30ന് പുത്തൻശബരിമല ക്ഷേത്രം, 9.30 ന് പങ്കപ്പാട്ട് ക്ഷേത്രം എന്നിവടങ്ങളിൽ സമൂഹപ്പറ 2ന് വിളക്കിനെഴുന്നള്ളത്ത്
18ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, സംഗീതസദസ്,12ന് ഉത്സവബലിദർശനം, വൈകിട്ട് 4ന് കിഴപറയാർ കരയിലേക്ക് ഊരുവലത്ത്, 1.30ന് വിളക്കിനെഴുന്നള്ളത്ത്
19ന് രാവിലെ 10.30ന് ഉത്സവബലി, തിരുവാതിര,12ന് ഉത്സവബലിദർശനം, വൈകിട്ട് 4ന് കീഴമ്പാറ കരയിലേക്ക് ഊരുവലത്ത്, 2ന് വിളക്കിനെഴുന്നള്ളത്ത്
20ന് രാവിലെ 8.30ന് രേവതി ഭട്ടദാനം, ശ്രീബലി, 10.30ന് ഉത്സവബലി, തിരുവാതിര,12ന് ഉത്സവബലി ദർശനം, വൈകിട്ട് 4ന് ഇടമറ്റം പങ്കപ്പാട്ട് ക്ഷേത്രത്തിലേക്ക് കൂടിപൂജ എഴുന്നള്ളത്ത്, 5ന് കൂടിപൂജ, 6.30ന് തിരിച്ചുവരവും ദീപാരാധനയും, 7.30ന് കാർത്തികപൂജ, 9ന് വിളക്കിനെഴുന്നള്ളത്ത്,
21ന് രാവിലെ 8.30ന് ഒഴിവ് ശ്രീബലി, 11.30ന് ഉത്സവബലി, പുല്ലാങ്കുഴൽകച്ചേരി, 1ന് ഉത്സവബലി ദർശനം, വൈകിട്ട് 6.45ന് ശാസ്ത്രീയ നൃത്തം, 9ന് വലിയവിളക്ക്, പഞ്ചാരിമേളം അരങ്ങേറ്റം.
22ന് ആറാട്ട്. രാവിലെ 9.30ന് നാമഘോഷലഹരി,11.30ന് നാമസങ്കീർത്തനം, ഉച്ചയ്ക്ക് 12ന് ആറാട്ടുസദ്യ, 2ന് നാദസ്വരക്കച്ചേരി, 3.30ന് കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളിപ്പ്, 4ന് നടപ്പുര പഞ്ചവാദ്യം ഒറ്റപ്പാലം ഹരിയും 40 കലാകാരൻമാരും പങ്കെടുക്കും. 6.30ന് ചേന്ദമംഗലം രഘുമാരാരുടെ ഇരുകോൽ പഞ്ചാരിമേളം, കുടമാറ്റം, 8 മുതൽ തിരുവാതിര, നൃത്തസന്ധ്യ, 9ന് ഇടമറ്റം പാറാമറ്റം ക്ഷേത്രക്കടവിൽ ആറാട്ട്,10ന് നാട്ടരങ്ങ് പാട്ടുകളിയാട്ടം, 12.30ന് ആറാട്ട് എതിരേൽപ്പ്, പഞ്ചവാദ്യം, നാദസ്വരം, സ്‌പെഷ്യൽ പാണ്ടിമേളം, 3ന് കൊടിമര ചുവട്ടിൽ പറവയ്പ്, 25 കലശം.