kisansabha

തലയോലപ്പറമ്പ്: ഓയിൽപാം ഇൻഡ്യയുടെ കീഴിൽ വെച്ചൂരിൽ പ്രവർത്തിക്കുന്ന മോഡേൺ റൈസ് മില്ലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി നെല്ലുസംഭരണം ഊർജിതപ്പെടുത്തണമെന്ന് അഖിലേന്ത്യാ കിസാൻസഭ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന കർഷകൻ കെ.എം.ബാബു പതാക ഉയർത്തി. കിസാൻസഭ ജില്ലാ പ്രസിഡന്റ് അഡ്വ. വി.ടി.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം.അനി അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി എ.എം.അനി (പ്രസിഡന്റ്), കെ.വേണു ഗോപാൽ, കെ.സി.രഘുവരൻ, സി.ടി.കുര്യാക്കോസ് (വൈസ് പ്രസിഡന്റുമാർ), കെ.എം.മുരളീധരൻ (സെക്രട്ടറി), പി.വി.കൃഷ്ണകുമാർ, പി.ബി.സാംബശിവൻ, കെ.ജി.അശോക് കുമാർ (അസി. സെക്രട്ടറിമാർ), കെ.എം.സുധർമൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.