prdp-malavika
കെ.എസ്.ടി.എ ജില്ലാ അദ്ധ്യാപക കലോത്സവത്തിന്റെ ഉദ്ഘാടനം പ്രദീപ് മാളവിക നിർവ്വഹിക്കുന്നു.

കോട്ടയം:കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കലാമേളയുടെ ഉദ്ഘാടനം സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് പ്രദിപ് മാളവിക നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ് അനിൽ കുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.കെ ഷിബു, കെ.ജെ പ്രസാദ്, പി.ആർ പ്രവീൺ, റിമ വി കുരുവിള എന്നിവർ പങ്കെടുത്തു. കലാമേളയിൽ 46 പോയിന്റ് കരസ്ഥമാക്കിയ വൈക്കം ഉപജില്ലാ ജേതാക്കളായി. കോട്ടയം ഈസ്റ്റ് ഉപജില്ലാ രണ്ടാം സ്ഥാനവും ചങ്ങനാശേരി ഉപജില്ലാ മൂന്നാം സ്ഥാനവും നേടി. 13 ഉപജില്ലകളിൽ നിന്ന് 25 ഇനങ്ങളിലായി 242 അദ്ധ്യാപകർ പങ്കെടുത്തു.