ചങ്ങനാശേരി: പൂമരതണൽ പ്രകൃതി കുടുംബത്തിന്റെ വ്യാപന പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 'ഗുരുവൃക്ഷം' പദ്ധതിയുടെ ചങ്ങനാശേരി യൂണിയൻതല ഉദ്ഘാടനം യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പൂമര തണൽ കോർഡിനേറ്റർ സുനിൽ സുരേന്ദ്രന്റെ പക്കൽനിന്നും അശോകവൃക്ഷ തൈ ഏറ്റുവാങ്ങി നിർവഹിച്ചു. ഓഫീസ് സൂപ്രണ്ട് നടരാജൻ, മാടപ്പള്ളി ശാഖാ സെക്രട്ടറി പ്രമോദ്, കെ.എസ് രാജേഷ്, സുഷിത പൂമരതണൽ എന്നിവർ പങ്കെടുത്തു.