
വൈക്കം: താലൂക്ക് ഗവ.ആശുപത്രിയുടേയും വൈക്കം നഗരസഭയുടേയും നേതൃത്വത്തിൽ 'ഏകാരോഗ്യം' കമ്മ്യൂണിറ്റി മെന്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ.എസ്.കെ.ഷീബ, കൗൺസിലർമാരായ സിന്ധു സജീവൻ, എൻ.അയ്യപ്പൻ, രാധികാ ശ്യാം, രേണുക രതീഷ്, എസ്.ഇന്ദിരാദേവി, എ.സി.മണിയമ്മ, എം.കെ.മഹേഷ്, ബിന്ദു ഷാജി, ബി.രാജശേഖരൻ, രാജശ്രീ വേണുഗോപാൽ, പി.ഡി.ബിജിമോൾ, നഗരസഭ സെക്രട്ടറി സൗമ്യാ ഗോപാലകൃഷ്ണൻ, ജില്ലാ കോർഡിനേറ്റർ സക്കീർ, നോഡൽ ഓഫീസർ അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.