ration

കോട്ടയം: മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 3069 കുടുംബങ്ങൾ മുൻഗണനാ പട്ടികയിൽനിന്ന് പുറത്തായി. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ കുടുംബങ്ങൾ പുറത്തായത് 1122. ഏറ്റവും കുറവ് വൈക്കത്താണ് 212.

പൊതുവിഭാഗത്തിലേക്ക് (വെള്ളക്കാർഡ്)​ മാറ്റിയ ഇവർക്ക് ഇനി സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കില്ല. പൊതുവിഭാഗത്തിലേക്ക് മാറ്റിയവർ ഏറെയും മുൻഗണന വിഭാഗത്തിലുള്ളവരാണ് (പി.എച്ച്.എച്ച്) 2599 പേരാണ് ഈ വിഭാഗത്തിൽനിന്ന് പുറത്തായത്. അന്ത്യോദയ അന്നയോജന (എ.എ.വൈ) 468, പൊതുവിഭാഗം സബ്‌സിഡി (എൻ.പി.എസ്) രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. വൈക്കം, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളിൽനിന്നുള്ള ഓരോ കുടുംബങ്ങളാണ് പൊതുവിഭാഗം സബ്‌സിഡി (എൻ.പി.എസ്) വിഭാഗത്തിൽനിന്ന് പുറത്തുപോയത്. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയിൽ പുഴുവും ചെള്ളും പരാതികളും വ്യാപകമാണ്. ഒരു മാസം മുമ്പ് അരിയിൽ വ്യാപകമായി പുഴുക്കളെ കണ്ടെത്തിയതിനെത്തുടർന്ന് വൈക്കത്ത് 43 കടകളിലെ അരി മാറ്റി നൽകിയിരുന്നു. മറ്റ് താലൂക്കുകളിൽ വിതരണം ചെയ്ത ഇതേ ബാച്ച് നമ്പറിലുള്ള അരിചാക്കുകളും വിവരം അധികൃതർ ശേഖരിച്ചിരുന്നു. തുടർ നടപടികളില്ല.

അസുഖങ്ങളടക്കം വ്യക്തമായ കാരണമുള്ളവർ വീണ്ടും അപേക്ഷ നൽകിയാൽ മുൻഗണന പട്ടികയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കും.

(സിവിൽ സപ്ലൈസ് അധികൃതർ).

ജില്ലാ കണക്ക് ഇങ്ങനെ,

ജില്ലയിൽ ആകെ 5,53,773 കാർഡുകളും 935 റേഷൻ കടകളും ഉണ്ട്. കോട്ടയം താലൂക്കിൽ 267 കടകളാണുള്ളത്. കാഞ്ഞിരപ്പള്ളി 135,വൈക്കം176, ചങ്ങനാശേരി 149, മീനച്ചിൽ 208 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കടകളുടെ എണ്ണം.

മുൻഗണനാ പട്ടികയിൽനിന്ന് പുറത്തായവരുടെ താലൂക്ക് തിരിച്ചുള്ള എണ്ണം,
കോട്ടയം: 9611610
ചങ്ങനാശേരി:264270
വൈക്കം:158531
കാഞ്ഞിരപ്പള്ളി:585611
മീനച്ചിൽ:6311660
ആകെ: 25994682