വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ നടന്ന നാൽപതുമണി ആരാധനയുടെ ചടങ്ങുകൾ ഭക്തിനിർഭരമായി. വചനാസന്ദേശത്തിന് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. ഫാ.ഏലിയാസ് ചക്കിയെത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ, സഹവികാരി ഫാ.എബിൻ ഇടശ്ശേരി എന്നിവർ സഹകാർമ്മികരായിരുന്നു. ട്രസ്റ്റിമാരായ മാത്യൂ കോടാലിച്ചിറ, മോനിച്ചൻ പെരുംഞ്ചേരി, വൈസ് ചെയർമാൻ മാത്യൂ കൂടല്ലി, ദേവാലയ ശ്രുശ്രൂഷകൻ ബേബി മുട്ടുമന എന്നിവർ നേതൃത്വം നൽകി.