വൈക്കം: സാമൂഹ്യനീതിയുടെ നടത്തിപ്പിന് ജാതി സെൻസസ് അനിവാര്യമാണെന്ന് കേരള യുക്തിവാദി സംഘം കോട്ടയം ജില്ലാ സമിതി വൈക്കത്ത് നടത്തിയ ലോക യുക്തി ചിന്താ ദിനാചരണ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം റെഡ്‌ക്രോസ് ഹാളിൽ നടന്ന സംവാദത്തിൽ ഡോ.അജയ്‌ശേഖർ, രാജഗോപാൽ വാകത്താനം എന്നിവർ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. യുക്തിവാദ ദിനാചരണത്തിന്റെ ഭാഗമായി വൈകിട്ട് താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ യോഗം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ജിസ് ജോസഫ് ഉദ്ഘാടനം ചെയ്തു. എം.കെ.ദാസൻ, രാജഗോപാൽ വാകത്താനം, വൈക്കം ബാബു, മാത്യൂ.വി.ജോൺ, ബിനോ ജയിംസ് എന്നിവർ പ്രസംഗിച്ചു.