ചങ്ങനാശേരി: ഫാത്തിമാപുരം ഫാത്തിമമാതാ പ്ലാറ്റിനം ജൂബിലി ഇടവകദിന സമ്മേളനം മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സേവ്യർ ജെ.പുത്തൻകളം അദ്ധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജോസഫ് പാറത്താനം, തിരുനാൾ കമ്മിറ്റി കൺവീനർ ജേക്കബ് ജോബ്, പ്ലാറ്റിനം ജൂബിലി കൺവീനർ ലാലി ഇളപ്പുങ്കൽ, സജി നാലുപറ, സിസി അമ്പാട്ട് എന്നിവർ പങ്കെടുത്തു. കൈക്കാരന്മാരായ ലാലു പാലത്തിങ്കൽ, ജോൺസൺ പ്ലാന്തോട്ടം, വിവിധ കൺവീനർമാർ നേതൃത്വം നൽകി. വിവാഹത്തിന്റെ ജൂബിലി ആഘോഷിച്ച ദമ്പതികളെയും, വിവിധ മേഖലകളിൽ ഉന്നതസ്ഥാനം കരസ്ഥമാക്കിയവരെയും സമ്മേളനത്തിൽ ആദരിച്ചു. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.