bvvs

ചങ്ങനാശേരി: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ്) അംഗങ്ങൾക്കായി നടപ്പിലാക്കിയിരിക്കുന്ന കുടുംബമിത്രം പദ്ധതിയുടെ കോട്ടയം താലൂക്ക് തല ഉദ്ഘാടനം ബി.വി.വി.എസ് സംസ്ഥാന രക്ഷാധികാരിയും ജനം ടി.വി മാനേജിംഗ് ഡയറക്ടറുമായ ചെങ്കൽ രാജശേഖരൻ നായർ നിർവഹിച്ചു. താലൂക്കിലെ ആദ്യ അംഗത്വം കാളി ഗ്രൂപ്പ് എം.ഡി രാധാകൃഷ്ണൻ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി വിജിത് പഴുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല സഹ സംഘചാലക് ജി.കെ ഉണ്ണികൃഷ്ണൻ പള്ളിക്കത്തോട് യൂണിറ്റ് നടപ്പിലാക്കുന്ന പരസ്പര സഹായനിധി ബി.വി.വി.എസ് ജില്ലാസമിതി അംഗം ഷീല നായരിൽ നിന്നും ഏറ്റുവാങ്ങി നിർവഹിച്ചു.