കൂരോപ്പട: മാടപ്പാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭരണി തിരുനാൾ ഉത്സവത്തിന് ഇന്ന് തുടക്കം. ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വവും മേൽശാന്തി പാലക്കാട് മാടശ്ശേരിമന സന്തോഷ് നമ്പൂതിരി സഹകാർമികത്വവും വഹിക്കും. ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ദേവീ ഭാഗവതപാരായണം, 8ന് നവകം പഞ്ചഗവ്യം ഉപദേവതാ സ്ഥാനങ്ങളിഷ കലശം, വൈകുന്നേരം 7ന് ഭരതനാട്യം, 7.30ന് കഥകളി. 17ന് രാലിലെ 6.30ന് ലളിതാസഹസ്രനാമജപം, 7ന് സൗന്ദര്യ ലഹരി സ്‌തോത്രം, വൈകുന്നേരം 6ന് മഹാനീരാഞ്ജനം, 7ന് നൃത്തരാവ്. 18ന് രാവിലെ 10ന് സർപ്പപൂജയും നൂറുംപാലും നിവേദ്യവും, വൈകുന്നേരം 5ന് ശ്രീബലി എഴുന്നള്ളത്ത്, 7ന് കളരിപ്പയറ്റ് പ്രദർശൻം, 8.30ന് ഗാനമേള, 9ന് കാവടിപൂജ, കുംഭകുടപൂജ. 19ന് രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളത്ത്, 10ന് കാവടി കുംഭകുട ഘോഷയാത്ര, 12ന് സ്വീകരണം, 12.30ന് കാവടി കുംഭകുട അഭിഷേകം, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, വൈകിട്ട് 6ന് താലപ്പൊലി നാമജപഘോഷയാത്ര, 9.30ന് മീരാമാധവം, പുലർച്ചെ 1ന് വിളക്കിനെഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും, കളം കണ്ടുതൊഴീൽ.