manam
കേരള സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലെ കളിക്കാരനായ സിജിമോൻ ജോസഫ് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കുന്നു.

മാന്നാനം:കുര്യാക്കോസ് ഏലിയാസ് ട്രോഫിയ്ക്ക് വേണ്ടിയുള്ള 23ാമത് അഖിലകേരള ഇന്റർ സ്‌കൂൾ കെ.ഇ ട്രോഫി വോളിബാൾ ടൂർണമെന്റിന് സമാപനം കുറിച്ചു.ഫൈനൽ മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സി.ജെ.എം.എ.എച്ച്.എസ്.എസ്, വരന്തരപ്പിള്ളി 25-18, 25-21, 25-12 എന്ന സ്‌കോറിന് സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ് കോലഞ്ചേരിയെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ സാവിയോ എച്ച്.എസ്.എസ് ദേവഗിരി 25 - 24, 25-24, 17-25, 25-19 എന്ന സ്‌കോറിന് പായമ്പറ ഗവ.എച്ച്.എസ്.എസ്സിനെയും പരാജയപ്പെടുത്തി 23-ാമത് കെ.ഇ. ട്രോഫി വോളിബോൾ കിരീടം കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ രഞ്ജി താരം സിജോ മോൻ ജോസഫ് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.