
തെക്കേത്തുകവല: നിരവത്ത് വി.കെ. ഗോപാലകൃഷ്ണൻ നായർ (കുട്ടപ്പൻ 83, റിട്ട. പോസ്റ്റ് മാസ്റ്റർ,) നിര്യാതനായി. പനമറ്റം നിരവത്ത് കുടുംബാംഗമാണ്. ഭാര്യ: സി.ബി. സരയൂദേവി (ഇരിയ്ക്കാട്ട് തകടിയിൽ കുടുംബാംഗം). മക്കൾ: ജി. അരുൺ (അദ്ധ്യാപകൻ, ബഹ്‌റിൻ), ജി. കിരൺ (എൻജിനീയർ, ആദിത്യ അസോസിയേറ്റ്‌സ്, പൊൻകുന്നം). മരുമകൾ: സോണി ഭാസ്‌കർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.