പാലാ: മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ 5.30ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ. 9ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 3ന് പറക്കെഴുന്നള്ളിപ്പ്, രാത്രി 7ന് പാറപ്പള്ളി ഗരുഢത്തുമന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കിയെഴുന്നള്ളത്ത്, 7.30ന് സമൂഹപന്തലുകളിലെ പറകളെടുത്ത് തിരികെയെഴുന്നള്ളത്ത്, 10.30ന് കളമെഴുത്തുംപാട്ടും, 6.30ന് ഫ്യൂഷൻ മ്യൂസിക്, 7.30നും 7.45നും തിരുവാതിരകളി,

18ന് രാവിലെ 5.30ന് ഗണപതിഹോമം, 9ന് ശ്രീബലി എഴുന്നള്ളത്ത്, ഉച്ചകഴിഞ്ഞ് 3ന് പറയ്‌ക്കെഴുന്നള്ളത്ത്, രാത്രി 9ന് ദീപാരാധന, 10ന് അശ്വതി വിളക്ക്, താലപ്പൊലി എതിരേല്പ്, ആൽത്തറമേളം, 11.30ന് കളമെഴുത്തംപാട്ടും, കളംകണ്ട് തൊഴീൽ, തിരുവരങ്ങിൽ വൈകിട്ട് 6.30ന് ക്ലാസിക്കൽ ഡാൻസ്, 7.30 മുതൽ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള.

19ന് രാവിലെ 5.30ന് ഗണപതിഹോമം, 7 മുതൽ നവകം, കലശാഭിഷേകം 9ന് വലിയകാണിക്ക, ശ്രീബലി എഴുന്നള്ളത്ത്, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് പാലാ ടൗണിലൂടെ പറയ്‌ക്കെഴുന്നള്ളത്ത്, വൈകിട്ട് 5ന് ക്ഷേത്രത്തിൽ നിന്ന് എതിരേല്പ് താലപ്പൊലി, ശിങ്കാരിമേളം, ചെണ്ടമേളം, ടാക്‌സി സ്റ്റാന്റിൽ എതിരേല്പിന് സ്വീകരണവും സമൂഹപ്പറയും, വൈകിട്ട് 6ന് പാലാ ടൗൺഹാളിന് സമീപം എതിരേല്പ്, രാവിലെ 11നും 11.30നും തിരുവരങ്ങിൽ തിരുവാതിര കളി, രാത്രി 7ന് സോപാനസംഗീതം, 8ന് അനഘാ ബൈജു നയിക്കുന്ന ഗാനമേള, 10ന് ആൽത്തറമേളം, 11.30ന് ദീപാരാധന, 12ന് വിളക്കിനെഴുന്നള്ളത്ത്, 12.30ന് കളമെഴുത്തുംപാട്ടും, കളംകണ്ടുതൊഴീൽ, 1 മണിക്ക് ഗുരുതി.