alappi-renganadhn

ചങ്ങനാശേരി: സംഗീതജ്ഞൻ ആലപ്പി രങ്കനാഥിന്റെ രണ്ടാം ചരമവാർഷികാചരണവും സ്വാമിസംഗീത പുരസ്‌ക്കാരസമർപ്പണവും നടന്നു. സംഗീതസംവിധായകൻ എം.ജയചന്ദ്രനാണ് സ്വാമി സംഗീതപുരസ്‌ക്കാരത്തിന് അർഹനായത്. മന്ത്രി സജി ചെറിയാനിൽ നിന്നും പുരസ്‌കാരം എം.ജയചന്ദ്രൻ ഏറ്റുവാങ്ങി. സംഗീതാർച്ചനയും നടന്നു. മന്ത്രി സജി ചെറിയാൻ അനുസ്മരണ സമ്മേളനവും പുരസ്‌കാര ദാനവും ഉദ്ഘാടനം ചെയ്തു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാർ ജയപ്രമോദ് രങ്കനാഥ് സ്വാഗതം പറഞ്ഞു. എം.ജയചന്ദ്രൻ, ജൂറി ചെയർമാൻ പി.എസ് ശ്രീധരൻ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, വാർഡ് കൗൺസിലർ എൽ.വിജയലക്ഷ്മി, ട്രസ്റ്റ് സെക്രട്ടറി എൻ.വിജയകുമാർ, പ്രൊഫ.പി.എസ് ഉണ്ണിരാജ, വിനോദ് പണിക്കർ, സ്വാമിയാർ മഠം പ്രസിഡന്റ് സി.പി മധുസൂദനൻ, വല്ലഭവ ദേശം ഇന്ദ്രജിത്ത്, വയല വിനയചന്ദ്രൻ എന്നിവർ പങ്കെടുത്തു.