
മേവട: പതീക്കുന്നേൽ (പത്മാ നിവാസ് ) പരേതനായ വേലായുധൻ തന്ത്രിയുടെ മകൻ പി.വി.സോമരാജ് (81) നിര്യാതനായി. പരേതൻ മുത്തോലി ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, മേവട 1011 ാം നമ്പർ എസ്.എൻ.ഡി.പി.ശാഖാ സെക്രട്ടറി, മേവട മേജർ പുറയ്ക്കാട്ട്കാവ് ദേവി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്, ശ്രീനാരായണ ആർട്‌സ് ആന്റ് കൾച്ചറൽ സൊസൈറ്റി ട്രഷറർ, ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ മീനച്ചിൽ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ : സ്വപ്ന സോമരാജ് ചെമ്പകശ്ശേരിൽ കിടങ്ങൂർ (സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക്), അമ്പിളി സോമരാജ് മനത്താനത്ത് അരുണാപുരം. മരുമക്കൾ: ജിബി ചെമ്പകശ്ശേരിൽ കിടങ്ങൂർ , രാജേഷ് മനത്താനത്ത് അരുണാപുരം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 12.30 ന് വീട്ടുവളപ്പിൽ.