കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് 19ന് കൊടിയേറും. നാലു ബിഷപ്പുമാരും 90 വൈദികരും തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും. നവനാൾ പ്രാർഥന 18ന് സമാപിക്കും. 19ന് പുലർച്ചെ കുർബാന, തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ കൊടിയേറ്റ് നിർവഹിക്കും. 7.45നും 12നും വൈകിട്ട് നാലിനും കുർബാന വൈകിട്ട് ആറിന് ദേശകഴുന്ന് പ്രദക്ഷിണം.
20ന് രാവിലെ 5.45ന് മാർ തോമസ് പാടിയത്ത് കുർബാന അർപ്പിക്കും. 7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. ആറിന് കഴുന്നു പ്രദക്ഷിണം. 24ന് പുലർച്ചെ 5.45, 7.30, 9.30, 11 ഉച്ചകഴിഞ്ഞ് രണ്ടിനും കുർബാന. വൈകുന്നേരം 4.15ന് ഇടവകക്കാരയാ വൈദികരുടെ കാർമികത്വത്തിൽ സമൂഹബലി. ആറിന് വലിയ പള്ളിയിൽ നിന്നും നഗരം ചുറ്റിയുള്ള പ്രദക്ഷിണം. 7.45ന് വലിയപള്ളിയിൽ നിന്നും രണ്ടാമത്തെ പ്രദക്ഷിണം. 8.15ന് ഇരുപ്രദക്ഷിണങ്ങളും സംഗമിച്ച് ചെറിയപള്ളി ചുറ്റി വലിയപള്ളിയിലേക്ക് നീങ്ങും. രാത്രി 9.30ന് ബാന്റുമേള മത്സരം.
25ന് പുലർച്ചെ 5.45, 7.30, ഒമ്പത്, ഉച്ചകഴിഞ്ഞ് രണ്ട്, വൈകിട്ട് നാലിനും കുർബാന. രാവിലെ 10.30ന് തിരുനാൾ റാസ. വൈകുന്നേരം 5.30ന് തിരുനാൾ പ്രദക്ഷിണം. രാത്രി എട്ടിന് അതിരമ്പുഴ വെടിക്കെട്ട്. 26 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 5.45, 7.30, 11, വൈകിട്ട് 4.30, ആറിനും കുർബാന. 28 മുതൽ 31 വരെ രാത്രി 7.30ന് ഗാനമേള. എട്ടാമിടമായ ഫെബ്രുവരി ഒന്നിന് പുലർച്ചെ 5.45 മുതൽ ഉച്ചകഴിഞ്ഞ് 3.30വരെ തുടർച്ചയായി കുർബാന. വൈകിട്ട് 5.30ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. രാത്രി 7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുനപ്രതിഷ്ഠിക്കും. തുടർന്ന് കൊടിയിറക്ക്.