കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ 111ാമത് ഉത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 5ന് നടതുറക്കൽ, 9ന് മൃത്യുഞ്ജഹോമം, 10ന് ഉച്ചപൂജ, 11.30ന് ഷഷ്ഠിപൂജ, വൈകിട്ട് വൈകിട്ട് 4ന് ചെങ്ങളം വടക്ക് ശാഖയിൽ നിന്ന് ഘോഷയാത്ര. 5.30ന് പഞ്ചാരിമേളം,7നും 7.30നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രി, മേൽശാന്തി കുമരകം രജീഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30ന് ഉത്സവ സമ്മേളനവും മഹാകവി കുമാരനാശാന്റെ ചരമവാർഷിക ശതാബ്ദി സമ്മേളനവും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം അശ്വതി മനോഹരൻ നിർവഹിക്കും. നിർധന രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ്, അയ്മനം കൃഷ്ണൻ ശാന്തി എൻഡോവ്‌മെന്റിൽ നിന്നുള്ള ചികിത്സാസഹായം എന്നിവ വിതരണം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ് തുടങ്ങിയവർ പങ്കെടുക്കും. രാത്രി 9ന് ആനന്ദനടനം.