ചെങ്ങളം തെക്ക്: എസ്.എൻ.ഡി.പി യോഗം 33ാം നമ്പർ ചെങ്ങളം തെക്ക് ശാഖയിൽ ഗുരുദേവക്ഷേത്രത്തിൽ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം 20 മുതൽ 23 വരെ നടക്കും. 21ന് രാവിലെ 6ന് മഹാഗണപതിഹോമം, 9ന് കലശപൂജ, വൈകിട്ട് 5.30ന് വിശേഷാൽ ദീപാരാധന, 6ന് വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡും അനുമോദനവും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. ശാഖാ പ്രസിഡന്റ് സനോജ് ജോനകംവിരുത്തിൽ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണവും പ്രതിഭകളെ അനുമോദിക്കലും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അവാർഡ് ദാനം നിർവഹിക്കും. സഞ്ജീവ് കുമാർ, എം.എസ് സുമോദ്, സുഷമാ മോനപ്പൻ, സി.ടി രാജേഷ്, രമേശ് കുമാ, ജയാ സജിമോൻ, അഡ്വ.എസ്.അനന്ദു, വിലാസിനി പുരുഷോത്തമൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ഒ.ആർ രംഗലാൽ നന്ദിയും പറയും. 7ന് കലാപരിപാടികൾ, 7.30ന് അത്താഴപൂജ. 22ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9ന് ഉച്ചപൂജ, വൈകിട്ട് 5.30ന് ദേശതാലപ്പൊലി, 7.30ന് ഭക്തിഗാനാമൃതം, അന്നദാനം. 23ന് രാവിലെ 6ന് മഹാഗണപതിഹോമം, 9ന് കലശം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7.30ന് പ്രഭാഷണം, അന്നദാനം.