
വൈക്കം: നഗരസഭ ചെയർപേഴ്‌സണായി തിരഞ്ഞെടുത്ത പ്രീതാ രാജേഷിന് വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ അബ്ദുൽസലാം റാവുത്തർ, അഡ്വ.എ.സനീഷ്‌കുമാർ, ജയ് ജോൺ പേരയിൽ, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു, അക്കരപ്പാടം ശശി, ബി.അനിൽകുമാർ, നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, അഡ്വ കെ.പി ശിവജി, വിവേക് പ്ലാത്താനം, ഇടവട്ടം ജയകുമാർ,വി.അനൂപ്, അഡ്വ.ആദർശ് രഞ്ജൻ, ജമീല പ്രദീപ്, രേണുക രതീഷ് എന്നിവർ പ്രസംഗിച്ചു.