pv-binesh

വൈക്കം: മഹാകവി കുമാരനാശാന്റെ 100ാമത് ചരമവാർഷികം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സ്മൃതി ദിനമായി ആചരിച്ചു. യൂണിയൻ ഹാളിൽ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ നടത്തിയ അനുസ്മരണ യോഗം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെൻ മഹാകവി അനുസ്മരണ സന്ദേശം നൽകി. കൗൺസിലർമാരായ സെൻ സുഗുണൻ, ബിജു തുരുത്തുമ്മ, അഡ്വ.രമേശ്.പി.ദാസ്, എം.എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് കമ്മി​റ്റി അംഗങ്ങളായ പി.വി വിവേക്, കെ.ആർ പ്രസന്നൻ, വനിതാസംഘം പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി സിനി പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മനു ചെമ്മനാകരി, സെക്രട്ടറി രമേശ് കോക്കാട്ട്, എസ്.ജയൻ, പി.സജീവ് എന്നിവർ പ്രസംഗിച്ചു.