
ചങ്ങനാശേരി: ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബായ്) ചങ്ങനാശേരി സെന്ററിന്റെ ആഭിമുഖ്യത്തിൽ ബിൽഡേഴ്‌സ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌റ്റേറ്റ് ചെയർമാൻ ജോജി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സെന്റർ ചെയർമാൻ മാത്യൂസ് ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന കോൺട്രാക്ടർ സേവ്യർ ഉമ്മൻ പുളിക്കകളം, എക്‌സലൻസി അവാർഡിന് അർഹരായ ജോസഫ് ജോർജ്ജ്, ആന്റണി ജോസഫ്, ജോബി ജോസഫ്, ഡോക്ടറേട്ട് നേടിയ നീതു ജോസ് എന്നിവരെയും പഠനത്തിൽ മികവു കാട്ടിയ കുട്ടികളെയും ആദരിച്ചു. മുതിർന്ന എൻജിനീയർ സുരേഷ് പൊറ്റക്കാട് പ്രോജക്ട് അവതരിപ്പിച്ചു.