
ചങ്ങനാശേരി: ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണം ബാങ്ക് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. ബാങ്കിന്റെ സഹകാരികളായ പ്രതാപ്കുമാർ ചൈത്രം, ഈപ്പൻ, ഹരി ജി.നായർ, ബോബി ജെ.കുന്നത്ത് എന്നിവരിൽ നിന്നും ബാങ്ക് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് നിക്ഷേപം ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ് നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം കെ.ആർ രാജീവ്, അസിസ്റ്റന്റ് സെക്രട്ടറി ടി.എസ് സുനിൽകുമാർ, ബാങ്ക് സെക്രട്ടറി ടി.കെ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.