
കോട്ടയം: സ്ത്രീധനം സമൂഹം പിന്തുടരുന്ന സ്ത്രീ വിരുദ്ധനിലപാടുകളുടെ വിഴുപ്പുഭാണ്ഡമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ്. കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം ഫോറം സംഘടിപ്പിച്ച അതുല്യ വനിതാസംഗമത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച വനിതകൾ സംഗമത്തിന് തിരിതെളിച്ചു. ജില്ലാ സെക്രട്ടറി ഷീല ദിലീപ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യനും കുഞ്ഞിളം കയ്യിൽ സമ്മാനം വൈസ് പ്രസിഡന്റ് വർഗീസ് ചെമ്പോലയും ഉദ്ഘാടനം ചെയ്തു.