ezhachery

പാലാ: ലോകത്തിന്റെ സ്പന്ദനം കർഷകരിലാണെന്നും കാർഷികമേഖല കൂടുതൽ ശക്തിപ്പെടുത്തണമെന്നും കാലഘട്ടത്തിനനുസരിച്ച് ആധുനികവൽക്കരിക്കണമെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് ഏഴാച്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള കാർഷിക അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തിൽ ബിനുമോൻ ചെറുനിലം ഒന്നാം സ്ഥാനം നേടി. 5001 രൂപ ക്യാഷ് അവാർഡും ബിഷപ് കല്ലറങ്ങാട്ട് സമ്മാനിച്ചു. രണ്ടാം സമ്മാനം ബേബി നെടുമ്പള്ളിലും (3001 രൂപ), മൂന്നാം സമ്മാനം ജെയ്‌സൺ കരിങ്ങോഴയ്ക്കലും (2001 രൂപാ) കരസ്ഥമാക്കി. സണ്ണിച്ചൻ കാവളക്കാട്ട്, ജോണി മലേപ്പറമ്പിൽ, മേഴ്‌സി രാമനാട്ട് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. യൂണിറ്റ് പ്രസിഡന്റ് ബിനോയി പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ യൂണിറ്റ് ഡയറക്ടർ ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളിൽ, ജോർജ് കുട്ടി കരിങ്ങോഴയ്ക്കൽ, ജോമിഷ് നടയ്ക്കൽ, റെജി പള്ളത്ത്, പ്രിൻസ് നെടുമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.