
ചങ്ങനാശേരി: എസ്.ബി കോളേജിൽ ബഹുരാഷ്ട്ര ധനകാര്യ സേവന കമ്പനിയായ അലയൻസിന്റെ മെഗാ ക്യാമ്പസ് പ്ലേസ്‌മെന്റ് മേള സംഘടിപ്പിച്ചു. മരിയൻ കോളേജ് കുട്ടിക്കാനം, സി.എം.എസ് കോളേജ് കോട്ടയം, അസംപ്ഷൻ കോളേജ് ചങ്ങനാശേരി, സെന്റ് തോമസ് കോളേജ് പാലാ, കെ.ഇ കോളേജ് മാന്നാനം, ഐ.എച്ച്.ആർ.ഡി മലപ്പുറം, എസ്.ബി കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മേളയ്ക്ക് ഫാ.റെജി പി.കുര്യൻ, പ്രിൻസിപ്പൽ ഡോ. ആന്റണി മാത്യൂസ്, വൈസ് പ്രിൻസിപ്പൽ ജോർജ് മാത്യു, കോർഡിനേറ്റർ ജോൺ കെ.ജോർജ്, പ്ലേസ്‌മെന്റ് ഓഫീസർ എന്നിവർ നേതൃത്വം നൽകി. അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കപ്പെടുന്ന മറ്റ് തൊഴിൽ മേളകളുടെ വിവരങ്ങൾക്ക്: placementcell@sbcollege.ac.in.