kuravilamgadu

കുറവിലങ്ങാട്: കുറവിലങ്ങാട് വില്ലേജിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു. വില്ലേജിന്റെ പരിധിയിൽ വരുന്ന മുഴുവൻ സ്ഥലങ്ങളുടെയും ഡിജിറ്റൽ സർവേ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനാണ് റീ സർവേ ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. മീനച്ചിൽ താലൂക്കിലെ വില്ലേജുകളിൽ ആദ്യമായി ഡിജിറ്റൽ സർവേ തുടക്കം കുറിച്ചിരിക്കുന്നത് കുറവിലങ്ങാട് വില്ലേജിൽ ആണ്. സർവേയുടെ ക്യാമ്പ് ഓഫീസ് മിനിസ്റ്റേഷനിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. പാലാ റീസർവേ സൂപ്രണ്ട് ഫാന്റീൻ കൊർണോലിയോസ്, റീസർവേ അസിസ്റ്റന്റ് ഡയറക്ടർ എസ്. വിനോദ്, കുറവിലങ്ങാട് വില്ലേജ് ഓഫീസർ കെ.ജെ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിനു കുര്യൻ, ഡാർലി ജോജി, സന്ധ്യ സജികുമാർ, ജോയ്‌സ് അലക്‌സ്, ലതിക സാജു, എം.എൻ രമേശൻ, ടെസി സജീവ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, കമലാസൻ, ബിജു പുഞ്ചയിൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ജോർജ് ജി ചെന്നേലിൽ തുടങ്ങിയവർ പങ്കെടുത്തു.