
പാലാ: കേരള പൊലീസിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിനെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പാലാ ഐ.ഐ.ഐ.റ്റിയിൽ ആരംഭിച്ച ഹ്രസ്വകാല ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു. പാലാ ഐ.ഐ.ഐ.റ്റിയിൽ നടന്ന ചടങ്ങിൽ ഡോ.രാജീവ് വി.ധരസ്‌കർ, ഡോ.വി.പഞ്ചമി, ഡോ. എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കേരള പൊലീസിൽ പുതിയതായി ആരംഭിക്കുന്ന സൈബർ ഓപ്പറേഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചാണ് ഹ്രസ്വകാല ട്രെയിനിംഗ് ആരംഭിച്ചിരിക്കുന്നത്.