
വാഴൂർ: സി.പി.ഐയുടെ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് കാനം രാജേന്ദ്രൻ സ്മാരകമായി പ്രഖ്യാപിക്കും. 1982ലും 1987ലും വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് കാനം നിയമസഭാംഗമായി. കാനം എന്ന കൊച്ചുഗ്രാമത്തെ രാഷ്ട്രീകേരളത്തിന് പരിചയപ്പെടുത്തിയത് കാനം രാജേന്ദ്രനായിരുന്നു. ഓഫീസ് നാമകരണം ഫെബ്രുവരി ആറിന് സി.പി.ഐ.സംസ്ഥാനസെക്രട്ടറി ബിനോയി വിശ്വം എം.പി.നിർവഹിക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ, ജില്ലാസെക്രട്ടറി അഡ്വ.വി.ബി.ബിനു, ഒ.പി.എ.സലാം, മോഹൻ ചേന്നംകുളം, ഹേമലത പ്രേംസാംഗർ, അഡ്വ.എം.എ.ഷാജി, രാജൻ ചെറുകാപ്പള്ളി, അജി കാരുവാക്കൽ, സുരേഷ് കെ.ഗോപാൽ, സി.ജി.ജ്യോതിരാജ്, വാവച്ചൻ വാഴൂർ തുടങ്ങിയവർ പ്രസംഗിക്കും.