ss

കോട്ടയം :എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി കുമരകം ഒന്നാംകലുങ്ക് ജംഗ്ഷനിൽ പൂർത്തിയായ വീടിന്റെ താക്കോൽ മന്ത്രി വി.എൻ വാസവൻ കൈമാറി. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ.എസ് നായർ, പഞ്ചായത്ത് മെമ്പർ അനീഷ് പി.എ ജില്ലാ സെക്രട്ടറി കെ.ആർ അനിൽ കുമാർ, കെ.ഡി സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.