thri

ചങ്ങനാശേരി:തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് 2024,25 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടത്തി. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. ആകെ ഫണ്ട് 5,30,77000 രൂപ വകയിരുത്തി. കൃഷി മേഖല, അതിദരിദ്രരുടെ മൈക്രോ പ്ലാൻ മാലിന്യ സംസ്‌കരണം, ലൈഫ് ഭവനപദ്ധതി, കുടിവെള്ളം, ആരോഗ്യം പശ്ചാത്തലം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ വി.മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ജോസഫ് സ്വാഗതം പറഞ്ഞു.